എംഡിഎംഏയുമായി 2 പേർ പിടിയിൽ 

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ  കാഞ്ഞങ്ങാട് ഡി വൈ എസ് പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ. പി. ഷൈനിന്റെയും  നേതൃത്വത്തിൽ ഇന്നലെ രാത്രി ആവിക്കരയിലും, റയിൽവേ സ്റ്റേഷന് സമീപവും നടത്തിയ പരിശോധന യിൽ   മാരക മയക്കുമരുന്നായ എംഡിഎംഏ യുമായി രണ്ടു പേർ പിടിയിൽ.

നിത്യാനന്ദ പോളിടെക്നിക്കിന് സമീപം. സഫിയ മൻസിലിൽ ടി. ഇസ്മായിലിന്റെ മകൻ ടി. സക്കറിയ 23, പുതിയ വളപ്പ്, സ്റ്റോർ റോഡ് ജംഗ്ഷനിലെ എച്ച്. ഹമീദിന്റെ മകൻ ഇച്ചുവെന്ന മുഹമ്മദ് ഇർഷാദ് 21, എന്നിവരാണ് അറസ്റ്റിലായത്. സക്കറിയയിൽ നിന്ന് 4 ഗ്രാം എംഡിഎംഏ, യും മയക്കു മരുന്ന് വില്പന നടത്താൻ ഉപയോഗിച്ച കെ.എൽ 55 പി 2611 നമ്പർ മോട്ടോർ സൈക്കിളും ഇർഷാദിൽ നിന്നും 3ഗ്രാം എംഡിഎംഏ യും കണ്ടെടുത്തു.

ബാംഗ്ലൂരുവിൽ നിന്നും മയക്കു മരുന്ന് നേരിട്ട് കൊണ്ടു വന്ന് കാഞ്ഞങ്ങാടും  പരിസര പ്രദേശത്തും വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായവർ. പോലീസ് സംഘത്തിൽഹോസ്ദുർഗ് എസ്ഐ, രാജീവൻ.എസ് ഐ, ആർ. ശരത്,ഏഎസ്ഐ ശശിധരൻ, അബുബക്കർ കല്ലായി, സിവിൽ പോലീസുദ്യോഗസ്ഥരായ ആയ ബിജു.  നികേഷ്, ജിനേഷ്. പ്രണവ്. ജ്യോതിഷ്, റജിൽ നാഥ്, ഷാബു, സനൂപ്,ലിജിൻ എന്നിവർ ഉണ്ടായിരുന്നു.

LatestDaily

Read Previous

നീലേശ്വരത്ത് കോളേജ് വിദ്യാർത്ഥിനികൾ വീടുവിട്ടു

Read Next

ചിട്ടി തട്ടിപ്പ് കേസ് പ്രതി ലോകകപ്പ് യാത്രയിൽ പിടിയില്‍