നീലേശ്വരത്ത് കോളേജ് വിദ്യാർത്ഥിനികൾ വീടുവിട്ടു

സ്വന്തം ലേഖകൻ

നീലേശ്വരം : നീലേശ്വരം  പോലീസ് സ്റ്റേഷൻ പരിധിയിൽ  അടുത്തടുത്ത സ്ഥലങ്ങളിൽ നിന്നായി രണ്ട് പെൺകുട്ടികളെ കാണാതായി.  നീലേശ്വരം പേരോൽ മൂന്നാംകുറ്റിയിൽ നിന്നും, വട്ടപ്പൊയിലിൽ നിന്നുമാണ് ഇന്നലെ മുതൽ  പെൺകുട്ടികളെ കാണാതായത്.

മൂന്നാംകുറ്റി മാവിൽ ഹൗസിൽ വി. ഗോപിയുടെ മകൾ കെ.പി. ജ്യോതിയെയാണ്  18, ഇന്നലെ രാവിലെ  10 മണി മുതൽ കാണാതായത്. കോളേജ് വിദ്യാർത്ഥിനിയായ മകളെ ഗോപി പടന്നക്കാട് നെഹ്്റു കോളേജിൽ കൊണ്ടുവിട്ടിരുന്നു.  മകൾ വൈകുന്നേരം വീട്ടിൽ തിരിച്ചെത്താത്തിനെത്തുടർന്നാണ് പിതാവ് നീലേശ്വരം പോലീസിൽ പരാതി നൽകിയത്.

ഇന്നലെ രാവിലെ 9-നും 10 മണിക്കുമിടയിൽ തന്നെയാണ് നീലേശ്വരം വട്ടപ്പൊയിൽ അരിച്ചാലിൽ ഹൗസിൽ ഏ.എസ് ജോസിന്റെ  മകൾ ആൽബിന അന്ന എലിസബത്തിനെ 18, വീട്ടിൽ നിന്നും കാണാതായത്. സുള്ള്യ ലോ കോളേജിൽ വിദ്യാർത്ഥിനിയാണ് അന്ന, ഇരു പരാതികളിലുമായി നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

LatestDaily

Read Previous

കുന്നംകുളത്ത് ഓടുന്ന കാറിന് തീ പിടിച്ചു; സംഭവം ഇന്ന് വൈകിട്ട്

Read Next

എംഡിഎംഏയുമായി 2 പേർ പിടിയിൽ