ശ്രദ്ധ വധം; പുലര്‍ച്ചെ ബാഗുമായി നടക്കുന്ന അഫ്താബിൻ്റെ ദൃശ്യം പുറത്ത്

ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ വധക്കേസിലെ പ്രതി അഫ്താബ് അമീൻ പൂനവാല പുലർച്ചെ ബാഗുമായി ഒറ്റയ്ക്ക് നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്. ശ്രദ്ധയുടെ ശരീരഭാഗങ്ങൾ അടങ്ങിയ ബാഗാണ് ഇതെന്നാണ് സംശയിക്കുന്നത്. ഒക്ടോബർ 18ലേതാണ് ദൃശ്യം.

അതിരാവിലെ തോളിൽ ബാഗും കയ്യിൽ ഒരു പൊതിയുമായി ഇയാൾ തെരുവിലൂടെ നടക്കുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുഖം വ്യക്തമല്ലെങ്കിലും ദൃശ്യങ്ങളിലുള്ളയാൾ അഫ്താബ് ആണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

കൊലപാതകത്തിന് ശേഷം അഫ്താബ് ശ്രദ്ധയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കുകയും അവ 18 ദിവസമെടുത്ത് വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയും ആയിരുന്നു.

Read Previous

കത്ത് വിവാദം; കൗൺസിൽ യോഗത്തിൽ സംഘർഷം, പിരിച്ചുവിട്ട് മേയര്‍

Read Next

ശബരിമല തീർത്ഥാടനത്തിനൊരുങ്ങി എരുമേലി; ഹരിതചട്ടങ്ങൾ പാലിച്ച് ഹോട്ടലുകൾ