പാലാരിവട്ടം സ്വദേശിനിയുടെ ആത്മഹത്യ; സുഹൃത്ത് പ്രേരണാ കുറ്റത്തിന് അറസ്റ്റില്‍

കൊച്ചി: യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു.

പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്‍റെയും ടെസിയുടെയും മകൾ അനൂജ (21) ആത്മഹത്യ ചെയ്ത കേസിലാണ് മുട്ടാർ കുന്നുംപുറം ബ്ലായിപ്പറമ്പിൽ വൈശാഖ് (24) അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

യുവതിയുമായി ബന്ധമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ചയാണ് ഇയാളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. വൈശാഖ് നിരവധി തവണ യുവതിയിൽ നിന്ന് പണം വാങ്ങിയെന്നതുൾപ്പടെയുള്ള ആരോപണങ്ങൾ അന്വേഷിക്കുന്നുണ്ട്.

Read Previous

കത്ത് വിവാദം; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘര്‍ഷം

Read Next

കൊച്ചി കൂട്ടബലാത്സംഗം; ഇതാണോ എൽഡിഎഫ് പ്രഖ്യാപിച്ച സ്ത്രീസുരക്ഷയെന്ന് വി.ഡി സതീശന്‍