ഉത്തരാഖണ്ഡില്‍ വാഹനം മറിഞ്ഞ് 12 മരണം; അന്വേഷണം പ്രഖ്യാപിച്ചു

ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. 10 പുരുഷൻമാരും രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു. ചമോലിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ധുമക് മാര്‍ഗ് പ്രദേശത്താണ് അപകടമുണ്ടായത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. പ്രദേശത്ത് കനത്ത മൂടൽ മഞ്ഞായിരുന്നു.

സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുഃഖം രേഖപ്പെടുത്തുകയും സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അപകടത്തിൽ മരിച്ചവർക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും അദ്ദേഹം വാഗ്ദാനം ചെയ്തു. ജില്ലാ മജിസ്ട്രേറ്റും മറ്റുള്ളവരും അപകടസ്ഥലത്തെത്തി.

Read Previous

ജമ്മു കശ്മീരിൽ ഹിമപാതം; മൂന്നു സൈനികർ മരണമടഞ്ഞു

Read Next

മറഡോണയുടെ കേരളത്തിലെ ഏറ്റവും വലിയ ശില്‍പം അനാച്ഛാദനത്തിന് തയ്യാറെടുക്കുന്നു