സ്വന്തം ലേഖകൻ
വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി പുന്നക്കുന്ന് സ്വദേശിയായ യുവാവിനെ കാഞ്ഞങ്ങാട്ട് നിന്നും കാണാതായി. പുന്നക്കുന്ന് എടാട്ട് ഹൗസിലെ വർക്കിയുടെ മകൻ ജസ്റ്റിൻ വർക്കിയെയാണ് 25, നവമ്പർ 16-ന് 3.30 മണിയോടെ കാഞ്ഞങ്ങാട്ട് നിന്നും കാണാതായത്.
കാഞ്ഞങ്ങാട് ആർഡിഒ കോടതി പരിസരത്ത് നിന്നും കെ.എൽ. 60 എം. 6783 നമ്പർ ബൈക്കിൽ കയറിപ്പോയ ജസ്റ്റിൻ വർക്കി വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്നാണ് മാതാവ് സിസിലി വർക്കി വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകിയത്.