Breaking News :

വാഹനഷോറൂം മാലിന്യങ്ങൾ വലിച്ചെറിയുന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിൽ വാഹന ഷോറൂമിൽ നിന്നും പുറന്തള്ളുന്ന പ്ലാസ്റ്റിക് ഖരമാലിന്യങ്ങൾ പരിസ്ഥിതിക്ക് ഭീഷണിയാകുന്നു. ദേശീയ പാതയിൽ കാഞ്ഞങ്ങാട്  സൗത്ത് ജംഗ്ഷനിലെ പോപ്പുലർ വാഹന ഷോറൂമിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളാണ് സമീപത്തെ വയലുകളിലേക്കടക്കം വലിച്ചെറിയുന്നത്.

കുപ്പിച്ചില്ല്, പ്ലാസ്റ്റിക്, തുണിവേസ്റ്റ് മുതലായ അവശിഷ്ടങ്ങളാണ് ഷോറൂം കോംപൗണ്ടിന് പുറത്തെ പൊതുസ്ഥലത്തേക്ക് പരസ്യമായി വലിച്ചറിയുന്നത്. വെള്ളക്കെട്ടിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക്  മാലിന്യങ്ങളും മറ്റ് അവശിഷ്ട സാധനങ്ങളും സമീപത്തെ കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുന്നതായാണ് നാട്ടുകാരുടെ പരാതി.

Read Previous

തിരക്കേറിയ യാത്രാ കാലയളവ് തുടങ്ങുന്നു: ജാഗ്രതാ നിർദേശവുമായി എമിറേറ്റ്സ്

Read Next

കുവൈത്തിൽ കാറ്റും മഴയും തുടരാൻ സാധ്യത; ജാഗ്രത നിർദേശം നൽകി