എച്ച്. വാസുദേവിന്റെ  മകൻ എച്ച്. നാമദേവ് അന്തരിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : സ്വാതന്ത്ര്യ സമര സേനാനിയും പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവും, അന്തരിച്ച മുൻ മന്ത്രി നീലേശ്വരത്തെ എൻ.കെ. ബാലകൃഷ്ണന്റെ വിശ്വസ്ഥനുമായിരുന്ന അലാമിപ്പള്ളിയിലെ പരേതനായ എച്ച്. വാസുദേവിന്റെ മകനും , മുൻ നഗരസഭാ ജീവനക്കാരനുമായ എച്ച്. നാമദേവ് 60, അന്തരിച്ചു. ഇന്നുച്ചയ്ക്ക് 12 മണിയോടെ ഹൃദയാഘാതമുണ്ടായ നാമദേവിെന ആനന്ദാശ്രമത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും, മരണം സംഭവിച്ചു. മാതാവ് പരേതയായ സാംബവി.

ഭാര്യ : ഗായത്രി, കുംട്ടിക്കാന, മംഗളൂരു, മക്കൾ : അശ്വിൻ സോഫ്്റ്റ്്വെയർ എഞ്ചിനീയർ ബംഗളൂരു, മൃദുല അധ്യാപിക നെട്ടെ കോളേജ് മംഗളൂരു. മരുമകൻ : രാജ്സുജൻ മംഗളൂരു. സഹോദരങ്ങൾ : ശാലിനി റിട്ടയേർഡ് അധ്യാപിക, വിലാസിനി, ഉദയകുമാർ റിട്ടയേർഡ് കോ. ബാങ്ക് മാനേജർ  മംഗളൂരു. കെഎസ്ഇബി റിട്ടയേർഡ് ഉദ്യോഗസ്ഥൻ ഗോപിനാഥ് സഹോദരീ ഭർത്താവാണ്.

ബംഗളൂരുവിലുള്ള മകൻ എത്തിയ ശേഷം ഹൊസ്ദുർഗ്ഗ് കോടതി റോഡിലുള്ള ശ്മശാനത്തിൽ നാളെ രാവിലെ 10 മണിക്ക് സംസ്ക്കാരം. മൃതദേഹം ആനന്ദാശ്രമം സഞ്ജീവനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള നഗരസഭാ ജീവനക്കാരുടെ സജീവ സംഘടനാ പ്രവർത്തകനായിരുന്നു.

LatestDaily

Read Previous

നടുറോഡിലെ മരണക്കുഴി ഇനിയും നികത്തിയില്ല

Read Next

തിരക്കേറിയ യാത്രാ കാലയളവ് തുടങ്ങുന്നു: ജാഗ്രതാ നിർദേശവുമായി എമിറേറ്റ്സ്