പെൺകുട്ടിയെ നടുനിരത്തിൽ വലിച്ചെറിഞ്ഞ യുവാവ് റിമാന്റിൽ, യുവാവ് മനോരോഗിയല്ലെന്ന് പോലീസ്

സ്വന്തം ലേഖകൻ

മഞ്ചേശ്വരം : റോഡരികിൽ നിൽക്കുകയായിരുന്ന ഒമ്പതുവയസ്സുകാരിയെ കോരിയെടുത്ത് നിലത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതിയായ യുവാവിനെ കോടതി റിമാന്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവറിൽ ഇന്നലെ രാവിലെ 7 മണിക്കാണ് മദ്രസ്സ വിദ്യാർത്ഥിയെ യുവാവ് റോഡിലേക്ക് എടുത്തെറിഞ്ഞത്.

മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിയായ അബൂബക്കർ സിദ്ധിഖാണ് 34, മദ്രസ്സയിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ നിലത്തെറിഞ്ഞത്. സംഭവത്തിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് യുവാവ് കുട്ടിയെ എടുത്തെറിഞ്ഞതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. കുട്ടിയുടെ അയൽവാസി കൂടിയായ അബൂബക്കർ സിദ്ധിഖ് പതിയെ നടന്നെത്തി പെൺകുട്ടിയെ കോരിയെടുത്ത് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ മഞ്ചേശ്വരം പോലീസ് അബൂബക്കർ സിദ്ധിഖിനെതിരെ വധശ്രമം, ജെ.ജെ. ആക്ട് മുതലായ വകുപ്പുകളിലാണ് കേസെടുത്തത്. മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ ഏ. സന്തോഷ്കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. താൻ സിഗരറ്റ് വലിക്കുമ്പോൾ പ്രകോപിപ്പിച്ചതാണ് കുട്ടിയെ വലിച്ചെറിയാൻ കാരണമെന്നാണ് അബൂബക്കർ സിദ്ധിഖ് പോലീസിനെ അറിയിച്ചത്.

LatestDaily

Read Previous

ജില്ലാ ആശുപത്രിയിൽ അന്ധവിശ്വാസ പ്രചാരണം

Read Next

നടുറോഡിലെ മരണക്കുഴി ഇനിയും നികത്തിയില്ല