ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഇന്ത്യൻ സമുദ്രാതിർത്തിയിൽ മലയാളി മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ ഇറ്റാലിയൻ നാവികൻ മാസിമിലിയാനോ ലത്തോറെയുടെ പുസ്തകം യൂറോപ്പിലെ രാഷ്ട്രീയ ചർച്ചാ വിഷയമായി.
‘ദി അബ്ഡക്ഷന് ഓഫ് ദി മറീന്‍’ എന്ന പുസ്തകത്തിൽ, ഷൂട്ടിംഗിന് മുമ്പും ശേഷവുമുള്ള സംഭവങ്ങൾ ഒരു അഭിമുഖത്തിന്റെ രൂപത്തിൽ അവതരിപ്പിച്ചു. പുസ്തകവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കേസിലെ മറ്റൊരു പ്രതിയായ സാല്‍വത്തോറെ ജിറോണ്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യ ഒരുക്കിയ കെണിയിൽ താൻ വീണുവെന്ന് മാസിമിലിയാനോ ആരോപിക്കുന്നു.