കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ കെ എസ് ആർ ടി സി ബസിൽ നിന്ന് തെറിച്ച് വീണ് സ്കൂൾ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ആലുവ പെരുമ്പാവൂർ റൂട്ടിലെ പെരിയാർ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ഒക്കൽ ശ്രീനാരായണ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഫർഹ ഫാത്തിമയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.  

മഞ്ഞപ്പെട്ടിയിൽ നിന്നാണ് വിദ്യാർത്ഥിനി ബസിൽ കയറിയത്. മുടിക്കൽ പെരിയാർ ജംഗ്ഷനിൽ വച്ച് ബസിന്‍റെ  മുൻവശത്തെ വാതിൽ തുറന്നുപോയതോടെ പെൺകുട്ടി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. വിദ്യാർത്ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

K editor

Read Previous

കൊച്ചിയില്‍ കാനയില്‍ വീണ് കുഞ്ഞിന് പരിക്ക്‌; നഗരസഭയ്‌ക്കെതിരെ ആക്ഷേപം

Read Next

ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം; പ്രതി അനുശാന്തിക്ക് ജാമ്യം