രാജീവ് ഗാന്ധി വധം; പ്രതികളെ വെറുതെ വിട്ടതിനെതിരെ പുനഃപരിശോധനാ ഹർജി നൽകി കേന്ദ്രം

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിച്ച സുപ്രീം കോടതിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാർ. 1991ൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ചാണ് എൽടിടിഇ നടത്തിയ ചാവേർ ആക്രമണത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസിലെ ആറ് പ്രതികളെയും മോചിപ്പിക്കാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

തുടർന്ന്, നളിനിയും ഭർത്താവ് മുരുഗനും (ശ്രീഹരൻ) ഉൾപ്പെടെ ആറ് പേർ ജയിൽ മോചിതരായി. വിശദമായി വാദം കേൾക്കാതെയാണ് മോചന നടപടി ഉത്തരവെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. മോചിതരായ ആറ് പേരിൽ നാല് പേർ ശ്രീലങ്കൻ പൗരന്മാരാണ്. രാജ്യത്തിന്‍റെ മുൻ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയ ഭീകരരാണ് ഇവരെന്നും കേന്ദ്രം ഹർജിയിൽ പറയുന്നു.

K editor

Read Previous

മദ്യ വിതരണം ഒരാഴ്ച കൊണ്ട് സുഗമമാക്കും; നടപടിയാരംഭിച്ച് സർക്കാർ

Read Next

മുത്തച്ഛനെ രാഹുല്‍ ഗാന്ധി അപമാനിച്ചു; സവര്‍ക്കറുടെ കൊച്ചുമകന്‍ പൊലീസില്‍ പരാതി നല്‍കി