മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥൻ

മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. 2016 മുതൽ മെറ്റയിൽ പ്രവർത്തിക്കുകയാണ് സന്ധ്യ ദേവനാഥൻ. 2023 ജനുവരി 1ന് പുതിയ ചുമതല ഏറ്റെടുക്കും. മെറ്റയുടെ ഇന്ത്യ വൈസ് പ്രസിഡന്റ് ആയും സന്ധ്യ ദേവനാഥൻ പ്രവർത്തിക്കും. മെറ്റ ഇന്ത്യ മേധാവി അജിത് മോഹൻ രാജി വെച്ച ഒഴിവിലേക്കാണ് നിയമനം.

നേരത്തെ വാട്സാപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസും രാജിവച്ചിരുന്നു. മെറ്റയുടെ പബ്ലിക് പോളിസി ഡയറക്ടർ രാജീവ് അഗർവാളും കമ്പനി വിട്ടു. മെറ്റ ഇന്ത്യ മേധാവി അജിത് മോഹന്റെ രാജിക്ക് പിന്നാലെയാണ് ഇരുവരും പടിയിറങ്ങിയത്. നിലവിലെ  വാട്സാപ്പ് പബ്ലിക് പോളിസി മേധാവി ശിവ്നാഥ് തുക്രാൽ മെറ്റ പോളിസി മേധാവിയാകും. ഇന്ത്യയിൽ വാട്സാപ്പിനെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ആളാണ് അഭിജിത് ബോസ് എന്ന് വാട്സാപ്പ് മേധാവി വിൽ കാത്കാർട്ട് പ്രതികരിച്ചിരുന്നു.

Read Previous

മദ്യം കിട്ടാക്കനി; കർണ്ണാടകയിൽ നിന്നും അനധികൃത മദ്യക്കടത്ത് വർദ്ധിച്ചു

Read Next

കാന്താര ഒടിടിയിലേയ്ക്ക്; നവംബർ 24ന് ആമസോൺ പ്രൈമിൽ