പയ്യന്നൂര്‍: ചുരിദാർ ധരിക്കുന്നത് വിലക്കിയതിന് വീട്ടമ്മ വീടുവിട്ടെന്ന് പരാതി. കുഞ്ഞിമംഗലം എടാട്ടെ വടക്കേതലക്കൽ ഗോവിന്ദന്റെ ഭാര്യ ശോഭയെയാണ് 70, കാണ്മാനില്ലെന്നാണ് ഭർത്താവ് പയ്യന്നൂർ പോലീസിൽ പരാതി നൽകിയത്. നവമ്പർ 15 ന് രാവിലെ 8.45നും 12.30 നു മിടയിലാണ് ഇവരെ വീട്ടിൽ നിന്നും കാണാതായത്.
ഇവർചുരിദാർ ധരിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് വീട്ടിൽ വഴക്കുണ്ടായതായി പരാതിയിൽ പറയുന്നു.കേസെടുത്ത പയ്യന്നൂർ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവർ തമിഴ് നാട്ടിലെ ബന്ധുവീട്ടിലെത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.