ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഗവർണർ വിഷയത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി സി.പി.എം. ഘടകകക്ഷികളായ മുസ്ലിം ലീഗും ആർഎസ്പിയും ഗവർണറുടെ നിലപാട് തള്ളിപ്പറഞ്ഞിട്ടും കോൺഗ്രസ് ഉറച്ച നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി റിപ്പോർട്ട്. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി പറയുന്നു.
ഒക്ടോബർ 29,30, 31 തീയതികളിൽ ചേർന്ന സി.പി.എം കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ച രാഷ്ട്രീയ രേഖയിൽ ഗവർണറുടെ നിലപാടും യു.ഡി.എഫിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും പ്രതിപാദിക്കുന്നു. ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ട കാര്യമില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനും പ്രവർത്തകർ ബിജെപിയിലേക്ക് പോകുന്നത് തടയാനും ജനങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുമുള്ള ശ്രമമായാണ് ഭാരത് ജോഡോ യാത്രയെ കാണാൻ കഴിയുകയെന്ന് കേന്ദ്രകമ്മിറ്റി അംഗീകരിച്ച രേഖയിൽ പറയുന്നു.