കോട്ടയത്ത് മണ്ണിടിച്ചിലിൽപ്പെട്ട അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി

കോട്ടയം: മറിയപ്പള്ളിയില്‍ മണ്ണിടിച്ചിലിൽ പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശിയായ സുശാന്തിനെ ആണ് രക്ഷപ്പെടുത്തിയത്. കഴുത്തറ്റം മണ്ണ് മൂടിയ നിലയിലായിരുന്നു.

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. കഴുത്തറ്റം മണ്ണിനടിയിലായ അവസ്ഥയിൽ കഴിയെ കൂടുതല്‍ മണ്ണിടിയാതിരിക്കാന്‍ പലക കൊണ്ട് സംരക്ഷണഭിത്തിക്ക് സമാനമായ സംവിധാനമൊരുക്കുകയാണ് ചെയ്തത്. ശേഷം ജെസിബി ഉപയോഗിച്ച് സമാന്തരമായി കുഴിയെടുത്താണ് ശുശാന്തിനെ പുറത്തെടുത്തത്.

രാവിലെ 9 മണിയോടെയായിരുന്നു സംഭവം. മടത്തുകാവൂര്‍ ക്ഷേത്രത്തിനടുത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് സംഭവമുണ്ടായത്. രണ്ട് ഇതരസംസ്ഥാന തൊഴിലാളികളും രണ്ട് മലയാളികളുമാണ് ജോലി ചെയ്തിരുന്നത്.

Read Previous

ഇന്ത്യയിൽ 635 പുതിയ കോവിഡ് കേസുകൾ; സജീവ കേസുകൾ 0.02 %

Read Next

ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടം പൊളിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ്