കൊവിഡിൻ്റെ മാന്ദ്യം മറികടന്ന് കേരളം; സാമ്പത്തിക വളർച്ച 12.01%

തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തെ കേരള സമ്പദ്‌വ്യവസ്ഥ സാവധാനം മറികടക്കുന്നു. സാമ്പത്തിക-സ്ഥിതിവിവര വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021-22 ൽ സ്ഥിരവിലയിൽ കേരളത്തിന്‍റെ സാമ്പത്തിക വളർച്ച 12.01 ശതമാനമാണ്.

2020-21 ൽ, ഉൽപാദനവും സാമ്പത്തിക വിനിമയവും ഗണ്യമായി കുറഞ്ഞു. സമ്പദ്‍വ്യവസ്ഥ 8.43 ശതമാനമായി ചുരുങ്ങിയിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ മികച്ച വർധനയാണുള്ളത്. ഇത് അന്നത്തെ ദേശീയ ശരാശരിയായ 8.7 ശതമാനത്തേക്കാൾ കൂടുതലാണ്.

Read Previous

വെറ്ററിനറി സർവകലാശാല വിസിക്ക് നോട്ടിസ് നൽകാനൊരുങ്ങി ഗവർണർ

Read Next

12 വർഷത്തെ നിയമപോരാട്ടത്തിന് ഫലം; 32 വ്യോമസേനാ വനിത ഉദ്യോഗസ്ഥർക്ക് മുഴുവൻ പെൻഷൻ