കോൺഗ്രസ് മറുപടിയിൽ സംതൃപ്തർ; യുഡിഎഫിൽ ഉറച്ചു നിൽക്കുമെന്ന് മുസ്ലിം ലീഗ്

കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍റെ വിവാദ പരാമർശത്തിൽ കോൺഗ്രസിൽ നിന്ന് ലഭിച്ച പ്രതികരണത്തിൽ തൃപ്തരാണെന്ന് മുസ്ലിം ലീഗ് അറിയിച്ചു. പാണക്കാട് സാദിഖലി തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി കെ.സുധാകരൻ സംസാരിച്ചു. മുസ്ലീം ലീഗ് യു.ഡി.എഫിൽ തന്നെ തുടരുമെന്ന് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മുസ്ലിം ലീഗ് നേതാവ് പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞു.

“ഈ വിഷയത്തിൽ കോൺഗ്രസിൽ നിന്നും ലഭിച്ച പ്രതികരണത്തിൽ സംതൃപ്തരാണ്. ഇനി അത് കൈകാര്യം ചെയ്യേണ്ടത് കോൺഗ്രസാണ്. അവർ അത് ചെയ്യുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. യുഡിഎഫിൽ തുടരുന്നത് എന്തിനാണെന്നത് ഇപ്പോഴും പ്രസക്തമാണ്. അതിനാൽ ആ തുടർച്ച ഉണ്ടാകും,” -സലാം പറഞ്ഞു.

കെ. സുധാകരന്റെ ഭാഗത്തുനിന്ന് തുടർച്ചയായി ഉണ്ടായ, ആർ.എസ്.എസ്. അനുകൂലമെന്ന് വ്യാഖ്യാനിക്കപ്പെട്ട പരാമർശങ്ങളിൽ പരസ്യ പ്രതികരണം നേരത്തെ തന്നെ മുസ്ലിം ലീഗ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഇക്കാര്യം ചർച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഉന്നതാധികാര സമിതിയുടെ മുമ്പിലെത്തിയത്.

K editor

Read Previous

പ്രമേഹ രോഗ നിയന്ത്രണത്തിൽ മുൻനിരയിൽ യുഎഇ

Read Next

വിമാനയാത്രയില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ല; ഉത്തരവുമായി കേന്ദ്രസർക്കാർ