ഗവര്‍ണറെ അധിക്ഷേപിച്ച് എസ്എഫ്ഐ ബാനർ; വിശദീകരണം തേടാന്‍ രാജ്ഭവന്‍

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അപകീർത്തികരമായ പരാമർശങ്ങളുള്ള ബാനർ സ്ഥാപിച്ച സംഭവത്തിൽ സർവകലാശാല, കോളേജ് അധികൃതരിൽ നിന്നും അധികാരികളിൽ നിന്നും രാജ്ഭവൻ വിശദീകരണം തേടും. തിരുവനന്തപുരം സംസ്കൃത കോളേജിലാണ് ഗവർണറെ അവഹേളിക്കുന്ന തരത്തിലുള്ള ബാനർ സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ എസ്.എഫ്.ഐ പ്രവർത്തകർ ബാനർ നീക്കം ചെയ്തു.

സംഭവത്തിൽ കേരള സർവകലാശാലയോടും കോളേജ് പ്രിൻസിപ്പലിനോടും രാജ്ഭവൻ വിശദീകരണം തേടും. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബാനറിനെക്കുറിച്ച് പ്രിൻസിപ്പലിനോട് വിശദീകരണം തേടാൻ വിസി രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. സംഭവം വിവാദമാകുകയും മാധ്യമങ്ങളിലടക്കം വാർത്തകൾ വരികയും ചെയ്തതോടെ എസ്.എഫ്.ഐ പ്രവർത്തകർ ബാനർ നീക്കുകയായിരുന്നു.

ഏതാനും ദിവസം മുമ്പ് കോളേജിന്‍റെ മുൻവശത്തെ ഗേറ്റിന് മുകളിലാണ് ബാനർ സ്ഥാപിച്ചിരുന്നത്. ‘ഗവർണറുടെ തന്തയുടെ വകയല്ല രാജ്ഭവൻ’ എന്നാണ് ബാനറിൽ എഴുതിയിരുന്നത്. ബാനർ ശ്രദ്ധയിൽപ്പെട്ട രാജ്ഭവൻ ഉദ്യോഗസ്ഥർ വി.സിയെ വിവരം അറിയിച്ചു. ഫോട്ടോകളും കൈമാറി. ഇതേതുടർന്നാണ് വിസി രജിസ്ട്രാർ മുഖേന പ്രിൻസിപ്പലിനോട് വിശദീകരണം തേടിയത്. ഇതിന് പിന്നാലെ ബാനർ നീക്കം ചെയ്യാൻ എസ്എഫ്ഐ നേതൃത്വം യൂണിറ്റ് ഭാരവാഹികൾക്ക് നിർദേശം നൽകുകയായിരുന്നു.

K editor

Read Previous

കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ല; കെ സുധാകരൻ

Read Next

സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിന് സ്റ്റേ; തുടർനടപടികൾ തടഞ്ഞു