ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: മുൻ കെപിസിസി വൈസ് പ്രസിഡണ്ടും ജില്ലയിലെ കോൺഗ്രസ്സിന്റെ മുതിർന്ന നേതാവുമായ സി.കെ. ശ്രീധരൻ ഇടതു നേതാക്കൾക്കൊപ്പം വേദി പങ്കിട്ടത് അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ നിലപാടിന്റെ സൂചന. കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേക്കേറുമെന്ന ഊഹാപോഹങ്ങൾ നിലനിൽക്കെയാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഇടതുമുന്നണി നേതാക്കൾക്കൊപ്പം വേദി പങ്കിട്ടത്.
കോൺഗ്രസ് പുനഃസംഘടനയിൽ തഴയപ്പെട്ട സി.കെ. ശ്രീധരൻ സിപിഎമ്മിൽ ചേരുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഈ പ്രചാരണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നില്ല. ഇന്നലെ എൻസിപി സംഘടിപ്പിച്ച നെഹ്റു സെമിനാറിന്റെ ഉദ്ഘാടകനായാണ് അദ്ദേഹം ഇടതുമുന്നണി കൺവീനറും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ കെ. പി. സതീഷ്ചന്ദ്രനോ ടൊപ്പം വേദി പങ്കിട്ടത്.
മികച്ച ക്രിമിനൽ അഭിഭാഷകരിലൊരാളായ സി.കെ. ശ്രീധരൻ കോൺഗ്രസ് പ്രവർത്തകർ പ്രതികളായ ചീമേനി കൂട്ടക്കൊലക്കേസ്സടക്കം വാദിച്ച അഭിഭാഷകനാണ്. ഡിസിസിയുടെ മുൻ പ്രസിഡണ്ട് കൂടിയായ അദ്ദേഹത്തെ കെപിസിസി പുനഃസംഘടനയ്ക്ക് ശേഷം ഡിസിസിയും മൂലയ്ക്കിരുത്തി.
സി.കെ. ശ്രീധരന് അർഹമായ സ്ഥാനമാനങ്ങൾ നൽകി സിപിഎമ്മിലേക്ക് കൊണ്ടുവരാൻ അണിയറ നീക്കങ്ങൾ നടന്നുവരുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇടതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഏറ്റവുമൊടുവിൽ ലഭിക്കുന്ന രാഷ്ട്രീയ സൂചനകൾ പ്രകാരം സി.കെ. ശ്രീധരൻ നവംബർ 19-ന് ശനിയാഴ്ച സിപിഎമ്മിൽ ചേരും. സിപിഎമ്മിൽ ചേരുന്നതിന്റെ മുന്നോടിയായാണ് സി.കെ. ശ്രീധരൻ ഇന്നലെ ഇടതുമുന്നണി സഖ്യകക്ഷിയായ എൻസിപിയുടെ ചടങ്ങിൽ ഉദ്ഘാടകനായെത്തിയത്.
അദ്ദേഹത്തിന്റെ പാർട്ടി മാറ്റത്തെ ജില്ലയിലെ കോൺഗ്രസ് നേതൃത്വം കാര്യമായെടുത്തിട്ടില്ല. സി.കെ. ശ്രീധരന്റെ ആത്മകഥ പ്രകാശനം ചെയ്യാൻ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിയതിലൂടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ മാറ്റം ഉറപ്പായിരുന്നു. നവംബർ 17-ന് പത്രസമ്മേളനം നടത്തി പാർട്ടി വിടാനുള്ള തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.