ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ജവഹർലാൽ നെഹ്റു വർഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തുവെന്ന പരാമർശം വാക്കു പിഴയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. മനസ്സിൽ പോലും ഉദ്ദേശിക്കാത്ത തലങ്ങളിൽ പരാമർശം എത്തി. കോൺഗ്രസിനെയും യു.ഡി.എഫിനെയും തന്നെയും സ്നേഹിക്കുന്നവർക്ക് ഉണ്ടായ വേദനയിൽ അഗാധമായ ദുഃഖമുണ്ട്. പഴയ കാല ഓർമ്മപ്പെടുത്തലുകളെ തന്റെ രാഷ്ട്രീയമായി കാണരുത്. ഗാന്ധിയെ വധിച്ച പ്രത്യയശാസ്ത്രത്തോട് മരണം വരെ പോരാടും എന്നതാണ് തന്റെ രാഷ്ട്രീയമെന്നും സുധാകരൻ പറഞ്ഞു.
എന്നാൽ കെ സുധാകരന്റെ പ്രസ്താവനകൾ കോൺഗ്രസിനെതിരായ ആയുധമാക്കി സിപിഎം രംഗത്തെത്തി. നെഹ്റുവിനെ ചാരി തന്റെ വർഗീയ മനസ്സിനെയും ആർഎസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന സുധാകരൻ കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസിനെ സംഘപരിവാര്‍ കൂടാരത്തിലെത്തിക്കാൻ സുധാകരൻ അച്ചാരം വാങ്ങിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.