രാഷ്ട്രപതിക്കെതിരായ ബംഗാൾ മന്ത്രിയുടെ വിവാദ പരാമർശം; മാപ്പ് പറഞ്ഞ് മമത ബാനർജി

കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ ബംഗാൾ മന്ത്രി അഖിൽ ഗിരി അപകീർത്തികരമായ പരാമർശം നടത്തിയതിൽ മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വ്യക്തിപരമായ പരാമർശങ്ങൾ നടത്തുന്നത് തന്റെ പാർട്ടിയുടെ സംസ്കാരമല്ല. ഇത്തരം പരാമർശങ്ങൾ നടത്തുന്നതിന് മുമ്പ് മന്ത്രി അഖിൽ ഗിരി ആലോചിക്കണമെന്നും മമത മുന്നറിയിപ്പ് നൽകി.

“ഞങ്ങൾക്ക് രാഷ്ട്രപതിയെ വലിയ ബഹുമാനമുണ്ട്. അവർ ഒരു നല്ല സ്ത്രീയാണ്. അത്തരമൊരു പരാമർശം നടത്തിയതിൽ ഖേദിക്കുന്നു. അഖിൽ ഗിരി ചെയ്തത് തെറ്റാണ്. അതിന് ഞാൻ ക്ഷമ ചോദിക്കുന്നു. സൗന്ദര്യം നിങ്ങൾ പുറത്ത് കാണുന്നതല്ല, അത് നിങ്ങളുടെ ഉള്ളിൽ എങ്ങനെയാണെന്നതിനെ ആശ്രയിച്ചിരിക്കുന്നു”, അവർ പറഞ്ഞു.

അഖിൽ ഗിരിക്കെതിരെ നടപടി ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ ബിജെപി എംഎൽഎമാർ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രസിഡൻ്റിനെതിരെ അപകീർത്തികരമായ പരാമർശം നടത്തി 72 മണിക്കൂർ കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഗിരിയുടെ രാജി ആവശ്യപ്പെടാത്തത് അപലപനീയമാണെന്ന് പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.

K editor

Read Previous

കെ സുധാകരൻ കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി

Read Next

രാജീവ് ഗാന്ധി കൊലക്കേസ്; ജയിലിൽ നിന്ന് മോചിതരായ ശ്രീലങ്കക്കാരെ നാടുകടത്തും