‘ഗോള്‍ഡ്’ ഡിസംബറിൽ എത്തും; അപ്ഡേറ്റുമായി നടൻ ബാബുരാജ്

അൽഫോൺസ് പുത്രന്‍റെ ഗോൾഡ് പോലെ പ്രേക്ഷകർ ഇത്രമേൽ കാത്തിരിക്കുന്ന ചിത്രം വേറെ ഉണ്ടാകില്ല. പ്രേമത്തിന്‍റെ വൻ വിജയത്തിന് ശേഷം അൽഫോൺസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്. ഓണത്തിന് എത്തേണ്ടിയിരുന്ന ചിത്രത്തിന്‍റെ റിലീസ് പോസ്റ്റ് പ്രൊഡക്ഷൻ നീണ്ടുപോയതിനാല്‍ വൈകുകയായിരുന്നു. സിനിമ എപ്പോൾ കാണാനാവും എന്നത് അണിയറ പ്രവര്‍ത്തകര്‍ എപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു ചോദ്യമാണ്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജ് ഇപ്പോൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്. 

ഗോൾഡ്.. പൂര്‍ണ്ണതയ്ക്കുവേണ്ടി ഏറെനാളായി കാത്തിരിക്കുന്നു. ആ കാത്തിരിപ്പ് അവസാനിച്ചു. അൽഫോൺസ് പുത്രനും സംഘത്തിനും അഭിനന്ദനങ്ങൾ. ഗോൾഡിന്‍റെ ലൊക്കേഷനിൽ നിന്ന് പൃഥ്വിരാജിനൊപ്പമുള്ള ചിത്രം സഹിതം ഡിസംബര്‍ റിലീസ് എന്ന് ബാബുരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതാദ്യമായാണ് ചിത്രത്തിന്‍റെ അണിയറക്കാരില്‍ ഒരാളിൽ നിന്ന് ഇത്തരമൊരു അപ്ഡേറ്റ് ലഭിക്കുന്നത് എന്നതിനാൽ, വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികൾ ഇതിനെ സ്വീകരിച്ചത്. 

K editor

Read Previous

എസ്എഫ്ഐ നേതാവിന്റെ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; 11 പ്രതികൾക്ക് ജീവപര്യന്തം

Read Next

കെ.സുധാകരന്റെ വിവാദ പരാമർശം; യുഡിഎഫ് നിലപാട് വ്യക്തമാക്കണം, വിമർശിച്ച് സിപിഎം