ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗികാരോപണ പരാതിയിൽ ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമാണോയെന്ന് ചോദിച്ച് ഹൈക്കോടതി. ആദ്യ പരാതിയിൽ ലൈംഗിക പീഡനം ഉണ്ടായിരുന്നോ എന്ന് കോടതി ചോദിച്ചു. പരാതി വായിച്ചപ്പോൾ സിനിമാക്കഥ പോലെ തോന്നിയെന്ന് ഹൈക്കോടതി പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് പരിഗണിക്കുമ്പോൾ പരാതിക്കാരിയും കോടതിയിൽ ഹാജരായിരുന്നു. ആദ്യ പരാതിയിൽ ലൈംഗിക പീഡന പരാതിയുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. പരാതി വായിക്കുമ്പോൾ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെന്നാണ് തോന്നുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
വ്യാജ ആരോപണം ബലാത്സംഗം പോലെ ക്രൂരമാണെന്നും കോടതി നിരീക്ഷിച്ചു. വധശ്രമം ചുമത്തിയിരിക്കുന്ന വകുപ്പ് കേസിൽ എങ്ങനെ നിലനിൽക്കുമെന്നും കോടതി ചോദിച്ചു. എം.എൽ.എ കേസുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിന്‍റെ വാദങ്ങൾ കൂടി പരിഗണിച്ച ശേഷമായിരിക്കും ജാമ്യത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കുക.