ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
1980 കളിൽ ചലച്ചിത്ര രംഗത്തേക്ക് കടന്നുവരികയും ഇപ്പോഴും സുഹൃത്തുക്കളായിരിക്കുകയും ചെയ്യുന്ന അഭിനേതാക്കളുണ്ട്. വർഷത്തിലൊരിക്കൽ അവർ കണ്ടുമുട്ടും. അത്തരമൊരു സൗഹൃദ യോഗം അടുത്തിടെ മുംബൈയിൽ നടന്നിരുന്നു. ചടങ്ങിൽ സൂപ്പർ താരങ്ങളും പങ്കെടുത്തിരുന്നു. തുടർച്ചയായ പതിമൂന്നാം വർഷമാണ് ഈ താര സംഗമം നടക്കുന്നത്.
പൂനം ധില്ലനും ജാക്കി ഷ്രോഫും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ലിസി, ശോഭന, സുഹാസിനി, നാദിയ മൊയ്തു, അംബിക, രേവതി തുടങ്ങിയ മലയാളി നായികമാർ ചടങ്ങിൽ പങ്കെടുത്തു. എന്നാൽ മോഹൻലാൽ, ജയറാം, റഹ്മാൻ എന്നിവരുൾപ്പെടെയുള്ള മലയാള താരങ്ങൾക്ക് ഇത്തവണ പങ്കെടുക്കാനായില്ല.
ചിരഞ്ജീവി, അർജുൻ, വെങ്കിടേഷ് ദഗ്ഗുബട്ടി, ശരത് കുമാർ, അനിൽ കപൂർ, അനുപം ഖേർ, ഭാഗ്യരാജ്, രമ്യ കൃഷ്ണൻ, സരിത, മധുബാല, വിദ്യാ ബാലൻ, പൂർണിമ ഭാഗ്യരാജ്, രാധ തുടങ്ങി 40 പേരാണ് റീയൂണിയനിൽ പങ്കെടുത്തത്. അതേസമയം, തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് റീയൂണിയനിൽ പങ്കെടുത്തില്ല.