ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നടൻ കാർത്തിയുടെ ഫേസ്ബുക്ക് പേജ് അജ്ഞാതർ ഹാക്ക് ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കാർത്തി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
‘കാർത്തി’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ഒരു ഗെയിം പോലെ തോന്നിക്കുന്നതാണ്. മൂന്നര മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയാണിത്.
ലൈവ് സ്ട്രീമിംഗ് നടത്തുന്നത് കാർത്തിയാണെന്ന് തെറ്റിദ്ധരിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. ഇതിന് പിന്നാലെയാണ് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ച് കാർത്തി രംഗത്തെത്തിയത്. പേജ് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കാർത്തി പറഞ്ഞു.