ലോ അക്കാദമി വിദ്യാര്‍ത്ഥികളെ സിപിഎം കൗണ്‍സിലറുടെ മകനും സംഘവും വീട് കയറി മര്‍ദ്ദിച്ചു

തിരുവനന്തപുരം: മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ സംഘം വീട്ടിൽ അതിക്രമിച്ച് കയറി പേയിംഗ് ഗസ്റ്റുകളായി താമസിച്ചിരുന്ന വിദ്യാർത്ഥികളെ മര്‍ദിച്ചു. ലോ അക്കാദമിയിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കുടപ്പനക്കുന്ന് വാര്‍ഡിലെ സിപിഎം കൗൺസിലറുടെ മകൻ വിഷ്ണു, രാഹുൽ എന്നിവർക്കെതിരെ പേരൂർക്കട പൊലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന്‍റെ വീഡിയോ പുറത്ത് വന്നിരുന്നു. അമ്പലംമുക്ക് മണ്ണടി ലെയ്നിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഘം അകത്തുകയറി വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു വിദ്യാർത്ഥിയെ മുറിയിൽ കയറി ക്രൂരമായി മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം. മറ്റുള്ളവർ അവരെ തടയുന്നതും കാണാം.

നിധീഷ്, ആമിന്‍, ദീപു എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളുടെ വൈദ്യപരിശോധന പൊലീസ് വൈകിപ്പിച്ചെന്നും പരാതിക്കാർ ആരോപിച്ചു.

K editor

Read Previous

നിരീശ്വരവാദി കോടതിയില്‍ ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്യേണ്ടതുണ്ടോ എന്ന് ഹര്‍ജി

Read Next

ഔദ്യോ​ഗിക ഓസ്കാർ എൻട്രി ചിത്രം നിരോധിച്ച് പാകിസ്ഥാൻ