ബൈക്ക് അപകടത്തിൽപെട്ട് നടി കല്യാണി കുരാലെ അന്തരിച്ചു

കോലാപുര്‍: മറാത്തി സീരിയൽ നടി കല്യാണി കുരാലെ യാദവ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് മരണമടഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ട്രാക്ടർ ഇടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

സങ്‌ലി-കോലാപ്പൂർ ദേശീയപാതയിൽ യാത്ര ചെയ്യവെ കോണ്‍ക്രീറ്റ് മിശ്രിതം നിർമ്മിക്കുന്ന ട്രാക്ടർ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കല്യാണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ട്രാക്ടർ ഡ്രൈവർക്കെതിരെ കേസെടുത്തു. ‘തുജ്ഹത് ജീവ് രംഗല’ എന്ന സീരിയലിലൂടെയാണ് താരം ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്.

Read Previous

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി നാളെ ബാലിയിൽ

Read Next

സമാധാനം ആഗ്രഹിക്കുന്ന ഇന്ത്യയെ വേദനിപ്പിച്ചാൽ പ്രതികരിക്കുമെന്ന് രാജ്നാഥ് സിംഗ്