ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി നാളെ ബാലിയിൽ

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ(തിങ്കളാഴ്ച) ഇന്തോനേഷ്യയിലെ ബാലിയിലേക്ക് യാത്ര തിരിക്കും. ബാലിയിൽ 45 മണിക്കൂർ ചെലവഴിക്കുന്ന പ്രധാനമന്ത്രി 20 ഓളം ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

പത്തിലധികം ലോകനേതാക്കളുമായുള്ള ചർച്ചകളും ഇതിൽ ഉൾപ്പെടുന്നു. ഇന്തോനേഷ്യയിൽ നടക്കുന്ന ഇന്ത്യൻ പ്രവാസികളുടെ യോഗത്തിലും മോദി പങ്കെടുക്കും. ഉച്ചകോടിയുടെ ഭാഗമായി ഭക്ഷ്യ-ഊർജ്ജ സുരക്ഷ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ആരോഗ്യം എന്നീ മൂന്ന് പ്രധാന പരിപാടികളിൽ മോദി പങ്കെടുക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു.

യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് എന്നിവരും പങ്കെടുക്കും.

Read Previous

തോക്കുഭ്രമം പ്രോത്സാഹിപ്പിക്കുന്ന പാട്ടുകളും ആയുധപ്രദർശനവും നിരോധിച്ച് പഞ്ചാബ് സർക്കാർ

Read Next

ബൈക്ക് അപകടത്തിൽപെട്ട് നടി കല്യാണി കുരാലെ അന്തരിച്ചു