ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കണമെന്ന് രാജീവ് വധക്കേസിൽ ജയിൽ മോചിതയായ നളിനി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ നളിനി മുരുകൻ തന്നെ ഇന്ത്യയിൽ തങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ജയിൽ മോചിതയായ നളിനി, കൊലപാതക ഗൂഢാലോചനയെ കുറിച്ച് മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്ന് അവകാശപ്പെട്ടു. ശ്രീലങ്കൻ പൗരനായ ഭർത്താവ് മുരുകനെയും തന്നെയും ഇന്ത്യയിൽ താമസിക്കാൻ അനുവദിക്കണമെന്നാണ് നളിനി ആവശ്യപ്പെട്ടത്.

രാജീവ് ഗാന്ധിയെ വധിക്കാൻ ശ്രീപെരുമ്പത്തൂരിൽ എത്തിയ ചാവേർ സ്ക്വാഡിലെ അവശേഷിക്കുന്ന ഏക അംഗമായിരുന്നു നളിനി. 30 വർഷത്തിലേറെയായി ജയിലിൽ കഴിയുകയായിരുന്ന നളിനി തന്‍റെ കുടുംബത്തോടൊപ്പം ഇന്ത്യയിൽ താമസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് അറിയിച്ചു. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റിയ ശ്രീലങ്കൻ വംശജനായ തന്‍റെ ഭർത്താവ് മുരുകനെ തിരിച്ചയക്കരുതെന്നും നളിനി ആവശ്യപ്പെട്ടു.

ലണ്ടനിൽ ഡോക്ടറായ മകൾ ഹരിത്ര അവിടേക്ക് ക്ഷണിച്ചിട്ടുണ്ട്. യാത്രയ്ക്കായി പാസ്പോർട്ട്, വിസ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അവസരം കിട്ടിയാൽ ഗാന്ധി കുടുംബത്തെ കാണും. എന്നാൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യത കുറവാണെന്നും നളിനി പറഞ്ഞു.

K editor

Read Previous

ഗുജറാത്തിൽ പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനവുമായി കോൺഗ്രസും എഎപിയും

Read Next

ഷംന കാസിമിനെ തടവിലാക്കാൻ ശ്രമിച്ച 10 പ്രതികളും ഹാജരാകാൻ കോടതി ഉത്തരവ്