സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്നത്തെ (ഞായറാഴ്ച) ഇന്ത്യാ സന്ദർശനം റദ്ദാക്കി. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്തോനേഷ്യയിലേക്ക് പോകുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ന് ഡൽഹിയിലെത്തി ഏതാനും മണിക്കൂർ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കിരീടാവകാശിയുടെയും ഇന്ത്യൻ പ്രധാനമന്ത്രിയുടെയും തിരക്കിട്ട ഷെഡ്യൂളുകൾ കാരണം ഞായറാഴ്ച ഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ചയും ചർച്ചയും നടക്കില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഊർജ്ജ മേഖലയിലെ പരസ്പര സഹകരണം, എണ്ണ വ്യാപാരം, പുനരുപയോഗ ഊർജ്ജ മേഖലയിലെ നിക്ഷേപം തുടങ്ങി നിരവധി വിഷയങ്ങളിലെ ചർച്ചകൾ സൗദി കിരീടാവകാശിയുടെ അർദ്ധദിന ഇന്ത്യാ സന്ദർശന വേളയിൽ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു.

വിദേശകാര്യമന്ത്രി എസ് ജയശങ്കർ സൽമാൻ രാജകുമാരനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു. അതേസമയം, തിങ്കളാഴ്ച ആരംഭിക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായി ബാലിയിൽ മോദിയും മുഹമ്മദ് ബിൻ സൽമാനും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

K editor

Read Previous

ട്രെയിനിൽ കയറുന്നതിനിടെ തെറിച്ചുവീണ 17-കാരിക്ക് രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥന്‍

Read Next

ശബരിമലയില്‍ ആചാരം അട്ടിമറിക്കരുതെന്ന് മുൻമന്ത്രി ജി.സുധാകരന്‍