ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: കൂട്ടബലാത്സംഗക്കേസിൽ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പിടിയിൽ. ബേപ്പൂർ കോസ്റ്റൽ സിഐ സുനുവാണ് അറസ്റ്റിലായത്. തൃക്കാക്കര സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മെയ് മാസം തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു സംഭവം. തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും വച്ച് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
ഇയാള്‍ ഒരു സ്ഥിരം കുറ്റവാളിയാണെന്നാണ് ലഭിക്കുന്ന വിവരം. എറണാകുളത്ത് സബ് ഇന്‍സ്പെക്ടറായിരിക്കെ സെന്‍ട്രല്‍ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. അന്ന് റിമാന്‍ഡില്‍ പോയിരുന്നു. ഇപ്പോൾ സമാനമായ കുറ്റമാണ് പ്രതിയായ പൊലീസുകാരനെതിരെ ചുമത്തിയിരിക്കുന്നത്.
കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം നടന്നുവരികയാണെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു. പരാതിക്കാരിയുടെ വീട്ടില്‍ വെച്ച് കൂട്ടബലാത്സംഗം നടന്നുവെന്നാണ് പറയുന്നത്. സുനുവിന്റെ പേര് പരാതിക്കാരി എടുത്ത് പറഞ്ഞിട്ടുണ്ട്.