ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഇക്വിറ്റോറിയല്‍ ഗിനിയില്‍ ബന്ദികളായ ഇന്ത്യന്‍ നാവികരുടെ ഫോണുകള്‍ നൈജീരിയന്‍ സേന പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായാണ് എന്നാണ് നൈജീരിയയുടെ വിശദീകരണം. കപ്പൽ നൈജീരിയയിലെ ബോണി തുറമുഖത്താണ് നങ്കൂരമിട്ടത്. കപ്പലിലുള്ള നാവികരെ സന്ദർശിക്കാൻ നൈജീരിയയിലെ ഇന്ത്യൻ അംബാസിഡർക്ക് അനുവാദം ലഭിച്ചു.
കപ്പല്‍ കമ്പനിയിലെ അധികൃതരും നിയമവിദഗ്ധരും നൈജീരിയയില്‍ എത്തിയിട്ടുണ്ട്. കപ്പലിലെ നാവികരുമായി ആശയവിനിമയം നടത്താന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ ശ്രമിക്കുന്നുണ്ട്. ക്രൂഡോയിൽ മോഷ്ടിക്കാൻ ശ്രമിച്ചു, സമുദ്ര അതിർത്തി ലംഘിച്ചു തുടങ്ങിയ ആരോപണങ്ങളാണ് നാവികർക്കെതിരെ നൈജീരിയൻ സൈന്യം ഉന്നയിക്കുന്നത്.