ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ബേക്കൽ :ചിത്താരി ചേറ്റുകുണ്ടിൽ അപകടത്തിൽപ്പെട്ട സ്കൂട്ടിയിൽ നിന്നും നാലു കിലോ കഞ്ചാവ് കണ്ടെടുത്തു. ഇന്ന് രാവിലെ ചേറ്റുകുണ്ട് കെ എസ് ടി പി റോഡിലാണ് സംഭവം. മഞ്ചേശ്വരത്ത് നിന്നും കണ്ണൂരിലേക്ക് സ്കൂട്ടിയിൽ പോവുകയായിരുന്ന മഞ്ചേശ്വരം സ്വദേശി മുഹമ്മദാണ് 46, അപകടത്തിൽപ്പെട്ടത്. രാവിലെയുണ്ടായ ചാറ്റൽ മഴയിൽ സ്കൂട്ടി തെന്നി വീഴുകയായിരുന്നു.
നാട്ടുകാർ ഓടിക്കൂടുന്നതിനിടെ സ്കൂട്ടിയിൽ നിന്നും പ്ലാസ്റ്റിക് സഞ്ചി മാറ്റിവെക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വാഹനം പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് കണ്ടെത്തിയത്.
നാട്ടുകാർ ബേക്കൽ പോലീസിൽ വിവര മറിയിച്ചു. ബേക്കൽ പോലീസ് യു.പി. വിപിന്റെ നേതൃത്വത്തിൽ പോലീസെത്തി മുഹമ്മദിനെ കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരത്തു നിന്നും കണ്ണൂരിലെത്തിക്കാൻ ഒരാൾകൊടുത്തു വിട്ടതാണെന്നാണ് മുഹമ്മദ് പോലീസിനോട് പറഞ്ഞത്. മുഹമ്മദിനെതിരെ ബേക്കൽ പോലീസ് കേസ്സെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.