ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാജപുരം: മുപ്പത്തിയഞ്ചുകാരി വീട്ടമ്മ എലി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ്സ് നേതാവായ പഞ്ചായത്തംഗത്തിനും , മാതാവിനുമെതിരെ പോലീസ് കേസ്സെടുത്തു. കുറ്റിക്കോൽ ഗ്രാമപഞ്ചായത്തംഗം ജോസ് പാറത്തട്ടേൽ, മാതാവ് മേരി എന്നിവർക്കെതിരെയാണ് ബേഡകം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രാകാരം ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തത്.
പഞ്ചായത്തംഗത്തിന്റെ കടുത്ത പീഡനത്തെ തുടർന്നാണ് ഭാര്യ ജിനോ ജീവനൊടുക്കിയത്.എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിൽസയിലായിരുന്ന ജോസ് പാറത്തട്ടേലിന്റെ ഭാര്യ ജിനോ ജോസ് 35, ഇന്നലെ പുലർച്ചെ ആശുപത്രിയിൽ മരണപ്പെട്ടിരുന്നു. ചികിൽസക്കിടെ ജിനോയിൽ കോവിഡ് സ്ഥിരികരിച്ചിരുന്നു. കുടുബാംഗങ്ങളിലും കോവിഡ് പോസിറ്റീവ് സ്ഥിരികരിച്ചിട്ടുണ്ട്.
ഏതാനും ദിവസം മുൻപാണ് യുവതിയെ കരിവേടകത്തെ വീട്ടിനകത്ത് എലിവിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. ജിനോയുടെ സഹോദരന്റെ പരാതിയിലാണ് ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയും പീഡനത്തിനും കരിവേടകം വാർഡ് മെമ്പറായ ജോസിനും മാതാവിനുമെതിരെ കേസെടുത്തത്.
ദമ്പതികൾക്ക് നാല് മക്കളുണ്ട്. കോൺഗ്രസ്സ് കുറ്റിക്കോൽ മണ്ഡലം പ്രസിഡന്റാണ് ജോസ് പാറത്തട്ടേല്്. ജിനോ ജോസിന്റെ മരണം ഇതിനോടകം സിപിഎം ഏറ്റെടുത്തു. ആത്മഹത്യയുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം പടുപ്പ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കുറ്റിക്കോല്് അറിയപ്പെടുന്ന കോൺഗ്രസ്സ് നേതാവിന്റെ ഭാര്യ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം ചർച്ചാ വിഷയമാക്കനാണ് സിപിഎം നീക്കം.