ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കുവൈറ്റ്: സ്വദേശിവൽകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയില്‍ പൂര്‍ണ്ണമായും സ്വദേശിവൽകരണം നടപ്പിലാക്കാൻ കുവൈത്ത് പാര്‍ലിമെന്റ് ലീഗല്‍ ആന്‍ഡ് ലെജിസ്ളേറ്റിവ് കമ്മിറ്റി അനുമതി നല്‍കി.
വിവിധ സർക്കാർ വകുപ്പുകളിലെ സ്വദേശിവൽക്കരണ പ്രക്രിയ വേഗത്തിലാക്കി ഒരു വർഷത്തിനുള്ളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.
അത്യാവശ്യമായ ജോലി തസ്തികളില്‍ വിദേശികൾക്ക് ഒരു വർഷത്തെ സമയം നൽകും. പിന്നീട്, സ്വദേശികൾ എത്തിയാലുടൻ വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് നിർത്തലാക്കും. കുവൈറ്റിലെ 400,000ത്തിലധികം സർക്കാർ ജീവനക്കാരിൽ 20 ശതമാനവും വിദേശികളാണ്. നിയമം നടപ്പാക്കിയാൽ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ പ്രതിസന്ധിയിലാകും.