ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ശിവസേനാ എംഎൽഎ ആദിത്യ താക്കറെ

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ശിവസേന എംഎൽഎ ആദിത്യ താക്കറെ പങ്കെടുത്തു. മഹാരാഷ്ട്രയിലെ കലംനുരിയിൽ വച്ച് വെള്ളിയാഴ്ച വൈകുന്നേരമാണ് ആദിത്യ താക്കറെ യാത്രയിൽ പങ്കെടുത്തത്. നേതാക്കളായ അംബദാസ് ദൻവെ, സച്ചിൻ അഹിർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ശിവസേന പിളർന്ന് ബിജെപിയുമായി ചേർന്ന് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചതോടെ ഉദ്ധവ് താക്കറെ പക്ഷം കോൺഗ്രസുമായി സഖ്യത്തിലാകുക എന്നത് പ്രധാനമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

അതേസമയം, സാമ്പത്തിക കുറ്റകൃത്യക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം നടന്ന വാർത്താസമ്മേളനത്തിൽ ബിജെപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിനെ പ്രശംസിച്ച് ഉദ്ധവ് സേന നേതാവ് സഞ്ജയ് റാവുത്ത് എംപി രംഗത്തെത്തി. ശിവസേനയെ പിളർത്തി മുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡെയാണ് തൽക്കാലം പ്രധാന എതിരാളിയെന്ന സൂചന നൽകുന്നതായിരുന്നു റാവുത്തിന്റെ വാക്കുകൾ.

Read Previous

ഡിവൈഎസ്പിയുടെ കാറിടിച്ച് സൈക്കിള്‍ യാത്രക്കാരൻ മരിച്ച സംഭവം: അപകടകാരണം അമിതവേഗം

Read Next

സ്വദേശിവൽകരണം ശക്തമാക്കാൻ കുവൈറ്റ്; മലയാളികളടക്കം ആശങ്കയിൽ