ഡിവൈഎസ്പിയുടെ കാറിടിച്ച് സൈക്കിള്‍ യാത്രക്കാരൻ മരിച്ച സംഭവം: അപകടകാരണം അമിതവേഗം

ആലപ്പുഴ: തകഴിയിൽ ഡി.വൈ.എസ്.പി ഓടിച്ച കാറിടിച്ച് സൈക്കിള്‍ യാത്രികൻ മരിച്ചതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ.സാബു ഓടിച്ച കാറിടിച്ചാണ് അപകടമുണ്ടായത്.

പാണ്ടിയപ്പള്ളി സ്വദേശി എം ഉണ്ണിയാണ് കഴിഞ്ഞദിവസം രാത്രി തകഴി ലെവൽ ക്രോസിന് സമീപം ഉണ്ടായ അപകടത്തിൽ മരിച്ചത്. ഡി.വൈ.എസ്.പിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. കാർ അമിത വേഗതയിലായിരുന്നുവെന്ന് പുറത്തു വന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

Read Previous

വ്യോമസേനയിലെ അഗ്നിവീര്‍ പരീക്ഷാ പരിശീലന സൗകര്യവുമായി വോഡഫോണ്‍ ഐഡിയയുടെ വി ആപ്പ്

Read Next

ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ശിവസേനാ എംഎൽഎ ആദിത്യ താക്കറെ