ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സുഹൈലുമായി അടുപ്പമുള്ള 2 പെൺകുട്ടികളെ കേസ്സിൽ സാക്ഷികളാക്കും
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: ബിരുദ വിദ്യാർത്ഥിനി അലാമിപ്പള്ളിയിലെ നന്ദ 21, സ്വന്തം കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയ കേസ്സിൽ പ്രതിയായ കല്ലൂരാവി യുവാവ് സുഹൈബിന് 21, മറ്റു നിരവധി പെൺകുട്ടികളുമായി ബന്ധം. പെൺകുട്ടികളെ പ്രണയം നടിച്ച് വലയിലാക്കുന്ന സംഘത്തിലെ കണ്ണിയാണ് സുഹൈബെന്ന് പരക്കെ ആരോപണമുയർന്നു.
ഇലക്ട്രീഷ്യനാണെന്ന് പറയുന്ന സുഹൈബിന് സ്വന്തം ജോലിയിൽ കാര്യമായ വരുമാനമൊന്നും നിലവിലില്ല. വീട്ടിലും അത്ര വലിയ സാമ്പത്തിക ഭദ്രതയൊന്നുമില്ല. തൽസമയം, സുഹൈബിന് പണത്തിന് പഞ്ഞമൊന്നുമില്ല. ഇരുപത്തൊന്നുകാരനായ സുഹൈബ് രണ്ട് സെൽഫോൺ ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഒന്ന് 25,000 രൂപ വിലയുള്ള ഐഫോണാണ്.
ഈ ഐഫോൺ പോലീസ് പിടിച്ചെടുക്കുകയും വിദഗ്ധ പരിശേധനയ്ക്ക് ലാബിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. സുഹൈബിന്റെ കൈയ്യിലുണ്ടായിരുന്ന മറ്റൊരു ഫോണിൽ നിന്നാണ് ജീവനൊടുക്കിയ ബിരുദ വിദ്യാർത്ഥിനി നന്ദയുടെ നഗ്ന ചിത്രങ്ങൾ പോലീസ് കണ്ടെത്തിയത്.
നന്ദയെ സുഹൈൽ കാര്യമായി വശീകരിച്ചതിനുള്ള സകല തെളിവുകളും ഒരു ഫോണിൽ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. നന്ദയും സുഹൈബും ഒരുമിച്ചുള്ള അശ്ലീല ചിത്രങ്ങളാണ് സുഹൈബിനെ നന്ദയുടെ ആത്മഹത്യാ പ്രേരണക്കേസിൽ പ്രതി ചേർക്കാൻ പോലീസിന് തെളിവായത്. പടന്നക്കാട് സി.കെ. നായർ ആര്ട്സ് ആന്റ് സയൻസ് കോളേജിൽ ബി.ഏ രണ്ടാം വർഷ വിദ്യാർത്ഥിനിയായ നന്ദയും സുഹൈബും പത്താം തരം വരെ സൗത്ത് ഹൈസ്കൂളിൽ സഹപാഠികളായിരുന്നു.
ഇരുവരും തമ്മിൽ കടുത്ത പ്രണയത്തിലായത് പത്തുമാസം മുമ്പാണ്. നന്ദയെ സുഹൈബ് രഹസ്യ ഇടങ്ങളിലെത്തിച്ചതായി ഫോണിൽ നിന്ന് ലഭിച്ച ചിത്രങ്ങളിൽ ബോധ്യപ്പെടുന്നുണ്ട്. പോലീസിലും ഈ സംശയം ബലപ്പെട്ടിട്ടുണ്ട്. ഇലക്ട്രീഷ്യൻ ജോലി പഠിച്ചു വരുന്ന ഈ ഇരുപത്തി ഒന്നുകാരന്റെ കൈയ്യിൽ വിലപിടിപ്പുള്ള ഐഫോൺ എത്തിയത് ദുരൂഹത തന്നെയാണ്.
ആരാണ് സുഹൈബിന് ഐഫോൺ നൽകിയതെന്ന് കണ്ടെത്തേണ്ടതുണ്ട്. മാത്രമല്ല, യുവാവിന്റെ ഇതര കൂട്ടുകെട്ടുകളും ബന്ധങ്ങളും സാമ്പത്തിക ഉറവിടങ്ങളും പോലീസ് അന്വേഷിക്കും. നന്ദ മയക്കുമരുന്ന് ഉപയോഗിച്ചതിന് കാര്യമായ തെളിവുകളൊന്നും പെൺകുട്ടിയുടെ കിടപ്പുമുറിയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, സുഹൈബിന് മറ്റു ചില പെൺകുട്ടികളുമായുള്ള രഹസ്യബന്ധങ്ങൾ സെൽഫോണിൽ തെളിഞ്ഞു കിട്ടിയിട്ടുണ്ട്.
സുഹൈബ് ഇപ്പോൾ ജില്ലാ ജയിലിൽ റിമാന്റ് തടവിലാണ്. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഹോസ്ദുർഗ് പോലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പരിശോധനയ്ക്കയച്ച ഐഫോൺ തുറന്നു കിട്ടുന്നതോടെ , നന്ദ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്തു വരുമെന്ന് കരുതുന്നു.
അലാമിപ്പള്ളി ഭാഗത്തുള്ള മൂന്ന് പെൺകുട്ടികളെ സുഹൈബ് പ്രണയം നടിച്ച് വശത്താക്കിയതിനുള്ള തെളിവുകൾ പോലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഈ പെൺകുട്ടികളെ നന്ദ ആത്മഹത്യാ കേസ്സിൽ സുഹൈബിന് എതിരായ സാക്ഷികളാക്കും.