രാജീവ് ഗാന്ധി വധക്കേസിൽ സുപ്രീം കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരം; കോണ്‍ഗ്രസ് 

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളെയും വിട്ടയക്കാനുള്ള സുപ്രീം കോടതി വിധി ദൗർഭാഗ്യകരമെന്ന് കോൺഗ്രസ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ മോചിപ്പിക്കാനുള്ള സുപ്രീം കോടതി തീരുമാനം തികച്ചും അസ്വീകാര്യവും തെറ്റുമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ ജയറാം രമേശ് പറഞ്ഞു. തീരുമാനം കോൺഗ്രസിന് സ്വീകാര്യമല്ല. രാജ്യത്തിന്‍റെ നിലപാടിന് അനുസൃതമായി സുപ്രീം കോടതി ഉചിതമായി പ്രവർത്തിക്കാത്തത് ദൗർഭാഗ്യകരമാണെന്നും ജയറാം രമേശ് പറഞ്ഞു.

രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളായ മുരുകന്‍, നളിനി, റോബര്‍ട്ട് പയസ്, രവിചന്ദ്ര രാജ, ശ്രീഹരന്‍, ജയകുമാര്‍ എന്നിവരെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കോൺഗ്രസിന്‍റെ പ്രതികരണം. റോബർട്ട് പയസ്, ജയകുമാർ, മുരുകൻ എന്നിവർ ശ്രീലങ്കൻ പൗരൻമാരാണ്.

K editor

Read Previous

പ്രസിദ്ധ ഗായകന്‍ ഡാന്‍ മാക്കഫേര്‍ട്ടി വിടവാങ്ങി

Read Next

‘പുഴ മുതല്‍ പുഴ വരെ’യ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല; ആരോപണവുമായി ടി.ജി മോഹന്‍ദാസ്