ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടാൽ രണ്ടാഴ്ചയ്ക്കകം പാലക്കാട് ജില്ലയിൽ കെഎസ്ആർടിസിയുടെ ഗ്രാമവണ്ടികള്‍ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി ബസ് ടെർമിനലിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസി പുതിയ സൂപ്പർ ക്ലാസ് ബസുകൾ എത്തിയാൽ ഓടിക്കുന്ന കാര്യവും പാലക്കാട് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി ജനങ്ങളുടേതാണെന്നും കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്ത് സ്ഥാപനത്തിന്‍റെ നഷ്ടം നികത്താൻ ജനങ്ങൾ സഹകരിക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അഭ്യർത്ഥിച്ചു. എംഎൽഎ ഫണ്ടിൽ നിന്ന് മുഴുവൻ തുകയും പാലക്കാട് ബസ് ടെർമിനൽ പദ്ധതിക്കായി നീക്കിവെക്കാന്‍ തയ്യാറായ ഷാഫി പറമ്പിൽ എംഎൽഎയെ മന്ത്രി അഭിനന്ദിച്ചു.
പുതിയ ബസ് ടെർമിനൽ പാലക്കാടിന്‍റെ അത്ഭുതമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പാലക്കാട് ഡിപ്പോയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ കഴിഞ്ഞാൽ കൂടുതൽ വികസനം സാധ്യമാകുമെന്ന് വി.കെ ശ്രീകണ്ഠൻ എംപി പറഞ്ഞു. ജില്ലയിൽ കൂടുതൽ വിനോദസഞ്ചാര സർവീസുകൾ ആരംഭിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.