മമ്മൂട്ടി ചിത്രം റോഷാക്ക് ഹോട്ട് സ്റ്റാറില്‍ എത്തി

മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ തീയേറ്ററുകളിൽ വൻ വിജയം നേടിയതിന് പിന്നാലെ ഒടിടി ഷോ ആരംഭിച്ചു. നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത അവതരണ ശൈലിയുള്ള പ്രതികാര കഥയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.

ആഗോള ബോക്സ് ഓഫീസിൽ ചിത്രം 40 കോടിക്ക് അടുത്ത് ഗ്രോസ് നേടി. 70 കോടി രൂപയുടെ ബിസിനസാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആറ് കോടിയോളം രൂപ മുടക്കി നിർമ്മിച്ച ചിത്രം ലാഭകരമായ ഒരു നിലയിലേക്ക് എത്തിയിരിക്കുകയാണ്.

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്‍റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണൂർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലിസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ സമീർ അബ്ദുൾ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

K editor

Read Previous

കുവൈത്തിൽ വിവാഹ രജിസ്‌ട്രേഷന് മയക്ക് മരുന്ന് മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും

Read Next

ട്രാവന്‍കൂര്‍ ഹൗസിന്റെ ഉടമസ്ഥ രേഖ കൈവശമില്ല; വെട്ടിലായി സർക്കാർ