സിമന്റ് വില വർധിക്കുന്നു; നിർമാണ മേഖല പ്രതിസന്ധിയിൽ

കണ്ണൂര്‍: കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ചാക്ക് സിമന്‍റിന് 100 രൂപയിലധികം വർദ്ധനവുണ്ടായി. രണ്ടുമാസത്തെ വർദ്ധനവ് 30 രൂപയ്ക്ക് മുകളിലാണ്. കൊവിഡിന് ശേഷം നിർമ്മാണ മേഖല സജീവമായതോടെയാണ് സിമന്‍റ് വില ഉയരാൻ തുടങ്ങിയത്. ഇരുമ്പിന്റെ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിലയും ഉയരാൻ തുടങ്ങിയതോടെ നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിലാണ്.

നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് സാധാരണക്കാരെയും വീടുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന വൻകിട കരാറുകാരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. കോൺക്രീറ്റ് ബ്ലോക്കുകളുടെയും ഇന്‍റർലോക്കുകളുടെയും നിർമ്മാണവും ഇടിഞ്ഞു.

50 കിലോ സിമന്‍റ് ചാക്കിന്‍റെ ശരാശരി ചില്ലറ വില ഇപ്പോൾ ഏകദേശം 450 രൂപയാണ്. സമാനമായ രീതിയിൽ വില ഉയർന്നാൽ അടുത്ത മാസത്തോടെ വില 500 രൂപയിലെത്തുമെന്ന് വ്യാപാരികൾ പറയുന്നു. ചില ബ്രാൻഡുകളുടെ വില കഴിഞ്ഞ മാസം നേരിയ തോതിൽ കുറഞ്ഞെങ്കിലും ഇപ്പോൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തി.

Read Previous

സ്വകാര്യ വാഹനങ്ങളിൽ ‘കേരള സ്റ്റേറ്റ്’ ബോര്‍ഡ്; നടപടിക്കൊരുങ്ങി എംവിഡി

Read Next

കുവൈത്തിൽ വിവാഹ രജിസ്‌ട്രേഷന് മയക്ക് മരുന്ന് മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും