ബിരിയാണി പങ്കിടുന്നതിനെ ചൊല്ലി തർക്കം; ഭാര്യയെ തീ കൊളുത്തി ഭർത്താവ്, ഇരുവർക്കും ദാരുണാന്ത്യം

ചെന്നൈ: ബിരിയാണി പങ്കിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ തീകൊളുത്തി ഭർത്താവ്. ചെന്നൈ അയണാവാരത്താണ് ദാരുണ സംഭവം. കരുണാകരൻ (74) ഭാര്യ പത്മാവതി (70) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.

ശരീരത്ത് തീ പടർന്നപ്പോൾ പത്മാവതി ഭർത്താവ് കരുണാകരനെ കെട്ടിപ്പിടിച്ചു. തുടർന്നാണ് ഇരുവർക്കും ദാരുണാന്ത്യം സംഭവിച്ചത്. വിരമിച്ച റെയിൽവേ ഉദ്യോ​ഗസ്ഥനാണ് കരുണാകരൻ. 

ഇവരുടെ നാല് മക്കളും ന​ഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് താമസിക്കുന്നത്. ഇവർ തനിച്ചാണ് താമസിച്ചിരുന്നത്. മക്കൾ ഇടക്കിടെ ഇവരെ കാണാൻ വരാറുണ്ടായിരുന്നെങ്കിലും ഏകാന്തത മൂലം ദമ്പതികൾ വിഷാദത്തിലായിരുന്നു. കരുണാകരനും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.

Read Previous

മധുരയില്‍ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു; അഞ്ച് മരണം, പത്ത് പേര്‍ക്ക് പരിക്ക്

Read Next

ഗിനിയയില്‍ തടവിലുള്ളവരെ നൈജീരിയയിലേക്ക് മാറ്റുന്നു; തിരികെയെത്തിക്കുമെന്ന് കേന്ദ്ര മന്ത്രി