5600 കേസ്സുകൾ കെട്ടിക്കിടക്കുന്നുഹോസ്ദുർഗിൽ മജിസ്ട്രേറ്റ് നിയമനം നീളുന്നു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാം കോടതിയിൽ ആറുമാസക്കാലമായി ന്യായാധിപനില്ല. ഈ കോടതിയിൽ വിചാരണ നടപടികൾ കാത്ത് കെട്ടിക്കിടക്കുന്നത് 5600 കേസ്സുകളാണ്. ഈ കോടതിയിലുണ്ടായിരുന്ന മജിസ്ട്രേറ്റ് ബി. കരുണാകരൻ സ്ഥലം മാറിപ്പോയിട്ട് മാസം 6 കഴിഞ്ഞു.

2022 മെയ് മാസത്തിലാണ് മജിസ്ട്രേറ്റ് ബി. കരുണാകരൻ ഈ കോടതിയിൽ 3 വർഷം പൂർത്തിയാക്കിയതിനാൽ കാസർകോട് ലീഗിൽ സെല്ലിൽ ചുമതലയേറ്റ് സ്ഥലം മാറിപ്പോയത്. ജില്ലയിൽ ഏറെ കേസ്സുകൾ കൈകാര്യം ചെയ്യുന്ന സുപ്രധാന കോടതിക്കാണ് ഈ ദുർഗ്ഗതി.

പ്രധാനപ്പെട്ട ക്രിമിനൽ കോടതിയാണ് നാഥനില്ലാതെ ആറുമാസങ്ങൾ പിന്നിട്ടത്. കാസർകോട് ജില്ലയിൽ  ഒരു കോടതിയിലും നിലവിൽ പബ്ലിക്  പ്രോസിക്യൂട്ടർമാരില്ല. ഹോസ്ദുർഗ്ഗിൽ ആകെയുണ്ടായിരുന്ന പബ്ലിക്  പ്രോസിക്യൂട്ടർ മുൻസിഫായി നിയമനം ലഭിച്ച്  പോയതിന് ശേഷം. പുതിയ അസിസ്റ്റന്റ്  പബ്ലിക്  പോസിക്യൂട്ടർമാർ ആരെയും ജില്ലയിൽ ഇതുവരെ നിയമിച്ചതുമില്ല.

LatestDaily

Read Previous

പീഡനക്കേസ്സിൽ ജാമ്യത്തിലിറങ്ങിയ എംഡി ഫാർമേഴ്സ് ബാങ്കിലെത്തി

Read Next

പ്രതികളുടെ ഇരട്ട ജീവപര്യന്തത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി