പീഡന കേസ്; പരാതിക്കാരിയുടെ മൊഴി പരിശോധിക്കാൻ എൽദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതി അനുമതി

കൊച്ചി: പീഡന കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി ഓഫീസറുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കാൻ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ഹൈക്കോടതിയുടെ അനുമതി. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന് എൽദോസ് കുന്നപ്പിള്ളി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാരും പരാതിക്കാരിയും ഇത് എതിർത്തിരുന്നു. ഹൈക്കോടതി രഹസ്യ മൊഴി പരിശോധിക്കാൻ അനുമതി നൽകുകയായിരുന്നു.

മുദ്രവച്ച കവറിലാണ് രഹസ്യമൊഴിയുള്ളത്. മൊഴിയുടെ പകർപ്പ് നൽകരുതെന്ന് സർക്കാരും പരാതിക്കാരിയും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കോടതി ഓഫീസറുടെ സാന്നിദ്ധ്യത്തിൽ രഹസ്യമൊഴി പരിശോധിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്.

K editor

Read Previous

കോർപ്പറേഷൻ കത്ത് വിവാദം; മേയർ രാജിവയ്ക്കില്ലെന്ന് ആനാവൂർ നാഗപ്പൻ

Read Next

1.14 കോടി ഒളിപ്പിച്ചു; നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപിച്ച് സന്ദീപ് വാര്യർ