തദ്ദേശ ഉപതിരഞ്ഞെടുപ്പ്; നേട്ടമുണ്ടാക്കി യുഡിഎഫ്, 2 ഇടത്ത് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് നേട്ടമുണ്ടാക്കി. 29 വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 16 യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നു. ഇതിൽ ഒരു സീറ്റ് യുഡിഎഫ് സ്വതന്ത്രൻ നേടി.

എൽഡിഎഫ് 11 സീറ്റുകളിൽ വിജയമുറപ്പിച്ചു. രണ്ട് വാർഡുകളിൽ ബിജെപി വിജയിച്ചു. ഇതിൽ കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാർത്ഥി റസീന പൂക്കോട് 272 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ 17 വർഷത്തിന് ശേഷം ഇടത് കോട്ടയായ പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം നേടി.

കോട്ടയം, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള തദ്ദേശ വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

K editor

Read Previous

തനിക്ക് ലഭിച്ച ഓസ്കാർ ഉക്രൈൻ പ്രസിഡന്റിന് നൽകി ഷോൺ പെൻ

Read Next

കോർപ്പറേഷൻ കത്ത് വിവാദം; മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്