ഹിമാചലിൽ ഭരണത്തുടര്‍ച്ച ഉറപ്പെന്ന് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധൂമൽ

ധരംശാല: ഹിമാചൽ പ്രദേശിൽ ബി.ജെ.പിക്ക് തുടർഭരണം ഉറപ്പാണെന്ന് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധൂമൽ. ഹിമാചൽ പ്രദേശിൽ മോദി പ്രഭാവത്തിനൊപ്പം മുൻ സർക്കാരുകളുടെ പ്രവർത്തനമുണ്ടെന്നും ധൂമൽ പറഞ്ഞു.

രണ്ടരപതിറ്റാണ്ടോളം ബി.ജെ.പിയിലെ അവസാന വാക്കായിരുന്നു ധൂമൽ. 2017 ൽ സംസ്ഥാനത്ത് അധികാരത്തിലെത്തിയപ്പോൾ സ്വന്തം മണ്ഡലത്തിൽ പരാജയപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനവും നഷ്ടമായി. ഇത്തവണ സീറ്റ് നിഷേധിച്ചിട്ടും ധൂമൽ പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്.

K editor

Read Previous

സംസ്ഥാനത്തെ 10 മാസത്തെ നിയമനം 2 ലക്ഷം; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടന്നത് 6200

Read Next

വാളയാർ സഹോദരിമാരുടെ മരണം; കേസന്വേഷിക്കാൻ പുതിയ സിബിഐ സംഘം