ചിത്താരിയിൽ കട കൊള്ളയടിച്ചു നടന്നത് ഹൈട്ടെക് കവർച്ച∙ സിസിടിവിയുടെ ഹാർഡ് ഡിസ്ക് തന്നെ കൊണ്ടു പോയി

അജാനൂർ: കാഞ്ഞങ്ങാട് –കാസർകോട് കെഎസ്ടിപി റോഡിൽ ചിത്താരി വാണിയമ്പാറ ജംഗ്ഷനിൽ സൂപ്പർ മാർക്കറ്റിൽ വൻ കവർച്ച. 24– ന് ശനിയാഴ്ച പുലർച്ചെയാണ് ഡെയ്്ലി ഫ്രഷ് എന്ന സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ പൂട്ട് പൊളിച്ച് കവർച്ച നടത്തിയത്.


മേശ വലിപ്പിൽ സൂഷിച്ചിരുന്ന 30,000 രൂപ റൊക്ക പണവും, ഉദ്ദേശം 30,000 രൂപ വില വരുന്ന സാധന സാമഗ്രികളും കടത്തിക്കൊണ്ടു പോയതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ബേക്കൽ നിഹാൽ മൻസിലിൽ താമസിക്കുന്ന എം.ബി ഷാനവാസിന്റെ 40,സൂപ്പർ മാർക്കറ്റാണ് കുത്തിത്തുറന്നത്.


കവർച്ചയ്ക്ക് വാഹനം ഉപയോഗിച്ചിട്ടുണ്ട്. ഒന്നിൽക്കൂടുതൽ ആൾക്കാർ ഇല്ലാതെ ഇത്തരത്തിലൊരു കവർച്ച അസാധ്യമാണ്. ഞായറാഴ്ച രാവിലെ 8 മണിക്ക് കടയുടെ പിറകു ഭാഗത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട പരിസരവാസികളാണ് കടയുടമയെ വിവരമറിയിച്ചത്. കടയ്ക്കകത്ത് 16 സിസിടിവി ക്യാമറകളുണ്ട്.


തെളിവു നശിപ്പിക്കാൻ സിസിടിവിയുടെ റിസീവറും ഹാർഡ് ഡിസ്കുമടക്കം കവർച്ചക്കാർ കൊണ്ടു പോയി. റിസീവറിന്റെ മോഡവും മറ്റും അതിവിദഗ്ധമായിട്ടാണ് അഴിച്ചുവെച്ചിട്ടുള്ളത്. ഇതു കൊണ്ടു തന്നെ ഇതൊരു ഹൈട്ടക് കവർച്ചയാണന്ന് ഉറപ്പാക്കിയിട്ടുണ്ട്. പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തു. വിരലടയാള വിദഗ്ധർ കടയിലെത്തി തെളിവുകൾ ശേഖരിച്ചു.  സമാന രീതിയിലുള്ള മറ്റൊരു കവർച്ച വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത് നാലു ദിവസം മുമ്പാണ്.

LatestDaily

Read Previous

കാഞ്ഞങ്ങാട് നഗരസഭയിൽ അങ്കം 13 വാർഡുകളിൽ

Read Next

ലീഗിൽ അധ്യക്ഷ പദവി കൊതിച്ച് 3 വനിതകൾ