അടിക്കാം 2 കോടി ഗോൾ; രണ്ടാം ഘട്ട ലഹരി വിരുദ്ധ കാമ്പയിനുമായി സർക്കാർ

തിരുവനന്തപുരം: സർക്കാരിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ 2 കോടി ഗോൾ അടിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, ഐടി പാർക്കുകൾ, ബസ് സ്റ്റാൻഡുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഗോളടി സംഘടിപ്പിക്കും.

ഗോൾ പോസ്റ്റിന് പിന്നിൽ ‘നോ ടു ഡ്രഗ്’ ബോർഡ് സ്ഥാപിച്ചാകും ഗോളടി. ആർക്കും എപ്പോൾ വേണമെങ്കിലും വന്ന് ഗോൾ അടിക്കാൻ കഴിയുന്ന തരത്തിൽ പോസ്റ്റ് സജ്ജമാക്കും. നവംബർ 14 മുതൽ ജനുവരി 26 വരെ ലഹരി വിമുക്ത കാമ്പയിന്‍റെ രണ്ടാം ഘട്ടം സംഘടിപ്പിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

Read Previous

ഗുജറാത്തിൽ 24 മണിക്കൂറിനിടെ രാജിവച്ച് 2 കോൺഗ്രസ് എംഎൽഎമാർ

Read Next

കോർപ്പറേഷൻ കത്ത് വിവാദം; ക്രൈംബ്രാഞ്ച് ആനാവൂർ നാഗപ്പന്റെ മൊഴിയെടുക്കും